സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ഹ​സ്ത​മു​ണ്ടാ​കും: മ​ന്ത്രി ബാ​ല​ഗോ​പാ​ൽ

11:44 PM Dec 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​തി​യ ആ​ശ​യ​ങ്ങ​ളു​മാ​യി വ​രു​ന്ന സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ എ​ന്നു​മു​ണ്ടാ​കു​മെ​ന്നു ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സാ​ധാ​ര​ണ​ക്കാ​ർ​ക്കു തൊ​ഴി​ലും വ​രു​മാ​ന​വും സൃ​ഷ്ടി​ക്കു​ക എ​ന്ന പ​ര​മ​പ്ര​ധാ​ന ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ പു​തു​സം​രം​ഭ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ(​കെ​എ​ഫ്സി) നി​ല​വി​ൽ 4,500 കോ​ടി രൂ​പ​യോ​ളം വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് 10,000 കോ​ടി രൂ​പ​യി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന​താ​ണു ല​ക്ഷ്യം. ജ​ന​സൗ​ഹാ​ർ​ദ​മാ​യി ഈ ​ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ കെ​എ​ഫ്സി​ക്കു ക​ഴി​യ​ണം.

ഇ​തി​നാ​യി കൂ​ടു​ത​ൽ നൂ​ത​ന പ​ദ്ധ​തി​ക​ൾ കെ​എ​ഫ്സി ആ​വി​ഷ്‌​ക​രി​ക്ക​ണം. കാ​ർ​ഷി​കോ​ത്പാ​ദ​ന രം​ഗ​ത്തും നി​ർ​മാ​ണ മേ​ഖ​ല​യ്ക്കും ആ​വ​ശ്യ​മാ​യ സൂ​ക്ഷ്മ-​ചെ​റു​കി​ട യ​ന്ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന വ്യ​വ​സാ​യ​ത്തി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മു​ന്നോ​ട്ടു​വ​ര​ണം. ഇ​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ വി​ക​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​വ​യ്ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.