കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

09:02 PM Dec 22, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ത​ദ്ദേ​ശ​വാ​സി​യും കൊ​ല്ല​പ്പെ​ട്ടു. ശ്രീ​ന​ഗ​റി​ലും അ​ന​ന്ത്നാ​ഗി​ലു​മാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സ​ന്പ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ശ്രീ​ന​ഗ​റി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ത​ദ്ദേ​ശ​വാ​സി കൊ​ല്ല​പ്പെ​ട്ട​ത്.