ചീ​ഫ് വി​പ്പി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ൽ 18 പേ​ര്‍ കൂ​ടി

07:22 PM Dec 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ 18 പേ​രെ കൂ​ടി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ചീ​ഫ് വി​പ്പി​ന്‍റെ പേ​ർ​സ​ണ​ൽ സ്റ്റാ​ഫി​ൽ ഏ​ഴ് പേ​രെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ഡ്രൈ​വ​റും പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റും അ​ട​ക്ക​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തു​കൂ​ടാ​തെ​യാ​ണ് 18 പേ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യാ​ണ് പു​തി​യ പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ നാ​ല് പേ​ർ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്നും ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ എ​ത്തി​വ​രാ​ണ്. 23,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യാ​ണ് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ളു​ടെ ശ​മ്പ​ളം.

പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ന് ശ​മ്പ​ള ഇ​ന​ത്തി​ൽ ചെ​ല​വ് പ്ര​തി​വ​ർ​ഷം ഒ​രു കോ​ടി ഇ​രു​പ​ത് ല​ക്ഷം രൂ​പ​യാ​ണ്. ഇ​തോ​ടെ ചീ​ഫ് വി​പ്പി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ എ​ണ്ണം 25 ആ​യി.