പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

06:45 PM Dec 22, 2021 | Deepika.com
കൊ​ല്ലം: പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പ​ര​വൂ​ർ സ്വ​ദേ​ശി​നി ഷം​ന​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കു​മെ​തി​രെ ഷം​ന ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ഷം​ന ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെ​ളി​വി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.