നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് 11 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു

02:21 PM Dec 22, 2021 | Deepika.com
കൊ​ച്ചി: ടൂ​റി​സ്റ്റ് ബ​സി​ല്‍ ര​ണ്ടു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി അ​റ​സ്റ്റി​ലാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ കാ​ക്ക​നാ​ട്ടെ വീ​ട്ടി​ല്‍​നി​ന്ന് 11 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​നാ​ട് എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് അ​യ്യ​മ്പ്രാ​ത്ത് മു​ഹ​മ്മ​ദ് അ​സ്‌​ല​മി (23)​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് മയക്കുമരുന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റി​യി​ച്ചു. പുതുവർഷ പാ​ര്‍​ട്ടി​ക്കാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും കൊ​ണ്ടു​വ​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി​ട്ടാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

മു​ഹ​മ്മ​ദി​നൊ​പ്പം തൃ​ശൂ​ര്‍ പ​ട്ടി​ക്കാ​ട് പാ​ത്ര​ക്ക​ട​യി​ല്‍ വീ​ട്ടി​ല്‍ ക്ലി​ന്‍റ് സേ​വ്യ​റി (24) നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. മു​ഹ​മ്മ​ദ് അ​സ്‌​ലം ബാം​ഗ്ലൂ​രി​ല്‍ നി​ന്നു​ള്ള ടൂ​റി​സ്റ്റ് വാ​ഹ​ന​ത്തി​ലാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ന്‍ അ​ങ്ക​മാ​ലി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക്ലി​ന്‍റ് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

പ​ണം മു​ട​ക്കി​യ​തും ഇ​യാ​ളാ​ണ്. പൊ​തു വി​പ​ണി​യി​ല്‍ ഇ​തി​ന് കോ​ടി​ക​ള്‍ വി​ല​വ​രും. ആ​ന്ധ്ര​യി​ലെ പ​ഡേ​രു​വി​ല്‍ നി​ന്നാ​ണ് അ​സ്‌ലം ഹാ​ഷി​ഷ് ഓ​യി​ല്‍ വാ​ങ്ങി​യ​ത്. അ​സ്‌​ല​മി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത​റി​യാ​തെ ഓ​യി​ല്‍ വാ​ങ്ങാ​ന്‍ അ​ങ്ക​മാ​ലി ബ​സ് സ്റ്റാ​ന്റി​ലെ​ത്തു​ക​യാ​യി​രു​ന്നു ക്ലി​ന്‍റ്.

പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്നാ​യ​പ്പോ​ള്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പോ​ലി​സ് പി​ന്തു​ട​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ​യും ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു വ​ന്നി​ട്ടു​ണ്ട്.