തിരുവനന്തപുരം: പി.ടി. തോമസ് എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഊർജസ്വലതയും അർപ്പണബോധമുള്ള നിയമസഭാംഗമായും പ്രവർത്തിച്ച പി.ടി ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നുവെന്ന് ഗവർണർ പറഞ്ഞു.
പി.ടിയുടെ വിയോഗത്തിൽ കുടുംബത്തിനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങൾക്കും അനുശോചനം അറിയിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. നഷ്ടമായത് മികച്ച പാർലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പി.ടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.ടി. തോമസ്, ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനെന്ന് ഗവര്‍ണര്‍
01:36 PM Dec 22, 2021 | Deepika.com