സൗ​ദി​യി​ൽ കു​ട്ടി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു

06:48 AM Dec 22, 2021 | Deepika.com
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ കു​ട്ടി​ക​ള്‍​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ൽ​കു​ന്ന​ത് ആ​രം​ഭി​ച്ചു. അ​ഞ്ച് മു​ത​ല്‍ 11 വ​രെ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കും കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​മാ​ണ് പു​തി​യ തീ​രു​മാ​നം. കു​ട്ടി​ക​ളു​ടെ ഈ ​വി​ഭാ​ഗ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

12 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​വി​ധ പ്രാ​യ​ക്കാ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തു​വ​രെ കു​ത്തി​വ​ച്ച ഡോ​സു​ക​ളു​ടെ എ​ണ്ണം അ​ഞ്ച് കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് ബൂ​സ്റ്റ​ര്‍ ഡോ​സും ന​ല്‍​കി തു​ട​ങ്ങി.