നാ​നോ സാ​റ്റ​ലൈ​റ്റ് വി​ക്ഷേ​പ​ണം വി​ജ​യ​ക​രം; പു​തു​ച​രി​ത്ര​മെ​ഴു​തി ബ​ഹ്റൈ​ൻ

05:47 AM Dec 22, 2021 | Deepika.com
മ​നാ​മ: ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് പു​തു​ച​രി​ത്ര​മെ​ഴു​തി ബ​ഹ്റൈ​ൻ. യു​എ​ഇ​യും ബ​ഹ്റൈ​നും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച ലൈ​റ്റ്-1 എ​ന്ന നാ​നോ സാ​റ്റ ലൈ​റ്റ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ബ​ഹ്റൈ​ന്‍റെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​മാ​ണി​ത്.

ബ​ഹ്റൈ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്ന് സ്പേ​സ് എ​ക്സ് ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റി​ലാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ പി​ച്ച​ത്. ലൈ​റ്റ്-1 വി​ജ​യ​ക​ര​മാ​യി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ(​ഐ​എ​സ്എ​സ്) എ​ത്തി. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ഐ​എ​സ്എ​സി​ലു​ള്ള ജ​പ്പാ​ന്‍റെ​പേ​ട​ക​ത്തി​ൽ നി​ന്ന് ഭൂ​മി​ക്ക് ചു​റ്റു​മു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തും.

ഇ​ടി​മി​ന്ന​ലി​ൽ​നി​ന്നും മേ​ഘ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ഗാ​മ കി​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ദൗ​ത്യം.