ഡ​ല്‍​ഹി​യി​ല്‍ 14 കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി വി​ദേ​ശ വ​നി​ത അ​റ​സ്റ്റി​ല്‍

04:46 AM Dec 22, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​റോ​യി​നു​മാ​യി വി​ദേ​ശ വ​നി​ത അ​റ​സ്റ്റി​ൽ. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 14.4 കോ​ടി രൂ​പ വി​ല്‍​മ​തി​ക്കു​ന്ന ഹെ​റോ​യി​ന്‍ ആ​ണ് യു​വ​തി​യി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​യി ഉ​ഗാ​ണ്ട സ്വ​ദേ​ശി​നി അ ​റ​സ്റ്റി​ലാ​യ​ത്.

ദു​ബാ​യി​ല്‍ നി​ന്നാ​ണ് ഉ​ഗാ​ണ്ട സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ഗ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. നാ​ര്‍​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ന്‍​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍​സ​സ് ആ​ക്ട് 1985 പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് എ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 19ന് ​അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ഏ​ക​ദേ​ശം 15 കോ​ടി വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​നു​മാ​യി കെ​നി​യ സ്വ​ദേ​ശി​നി​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. ജ​യ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.