കു​വൈ​റ്റി​ൽ ആ​റു മാ​സ​ത്തി​നി​ടെ റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത് 150 ജീ​വ​നു​ക​ൾ

02:46 AM Dec 22, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ കു​വൈ​റ്റ​റി​ൽ മ​രി​ച്ച​ത് 150 പേ​ർ. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

മാ​സ​ത്തി​ൽ ശ​രാ​ശ​രി 25 അ​പ​ക​ട മ​ര​ണ​മു​ണ്ടാ​കു​ന്നു. 2019ൽ 400​ലേ​റെ പേ​ർ മ​രി​ച്ച​പ്പോ​ൾ 2020ൽ 352 ​പേ​രാ​ണ് അ​പ​ക​ട മ​ര​ണ​ത്തി​നി​ട​യാ​യ​ത്. സ​മീ​പ വർ​ഷ​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും അ​പ​ക​ട മ​ര​ണ​വും കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്.

ഗ​താ​ഗ​ത വ​കു​പ്പ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ശി​ക്ഷ ക​ടു​പ്പി​ച്ച​തും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫ​ലം ചെ​യ്ത​താ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്.