ഐ​എ​സ്എ​ൽ ര​ണ്ടാം ഘ​ട്ടം ജ​നു​വ​രി 10 ന് ​ആ​രം​ഭി​ക്കും

11:17 PM Dec 21, 2021 | Deepika.com
മ​ഡ്ഗാ​വ്: 2021-2022 സീ​സ​ണ്‍ ഐ​എ​സ്എ​ലി​ന്‍റെ ര​ണ്ടാം ഘ​ട്ട ഫി​ക്സ്ച​ർ ഫു​ട്ബോ​ൾ സ്പോ​ർ​ട്സ് ഡെ​വ​ല​പ്മെ​ന്‍റ് ലി​മി​റ്റ​ഡ് (എ​ഫ്എ​സ്ഡി​എ​ൽ) പു​റ​ത്തു വി​ട്ടു. ജ​നു​വ​രി ഒ​ൻ​പ​തു വ​രെ​യു​ള്ള മ​ത്സ​ര​ക്ര​മ​ങ്ങ​ളാ​ണ് നേ​ര​ത്തേ പു​റ​ത്തു​വി​ട്ടി​രു​ന്ന​ത്.

ര​ണ്ടാം ഘ​ട്ട പോ​രാ​ട്ട​ങ്ങ​ൾ ജ​നു​വ​രി 10നു​ത​ന്നെ ആ​രം​ഭി​ക്കും. 55 ദി​നം നീ​ളു​ന്ന​താ​ണു ര​ണ്ടാം ഘ​ട്ടം. മാ​ർ​ച്ച് അ​ഞ്ചി​നാ​ണു ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​രം. അ​ന്ന് ബം​ബോ​ലിം സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും എ​ഫ്സി ഗോ​വ​യും ഏ​റ്റു​മു​ട്ടും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും രാ​ത്രി 7.30നാ​ണു തു​ട​ങ്ങു​ക.

ജ​നു​വ​രി​യി​ൽ ട്രാ​ൻ​സ്ഫ​ർ ജാ​ല​കം തു​റ​ക്കു​ന്ന​തി​നാ​ൽ ടീ​മു​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ മാ​ർ​ഗ​മു​ണ്ട്.