ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്ന് മോദി സർക്കാർ പുതിയ കാർഷിക നയം പിൻവലിച്ചതിൽ പ്രതികരണവുമായി ബിജെപി എംപി വരുൺ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ നേരത്തെ പിന്‍വലിച്ചിരുന്നെങ്കില്‍ 700 ഓളം കര്‍ഷകരുടെ ജീവന് രക്ഷിക്കാമായിരുന്നെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വരുൺ വ്യക്തമാക്കുന്നു.
നിയമങ്ങള്‍ പിന്‍വലിക്കാനുള്ള താങ്കളുടെ ഹൃദയവിശാലതയ്ക്ക് നന്ദി. 700 ഓളം കര്‍ഷകരാണ് ഈ സമരത്തിന്റെ ഭാഗമായി രക്തസാക്ഷികളായത്. നേരത്തെ തന്നെ ഈ നിയമം പിന്‍വലിച്ചിരുന്നെങ്കില്‍ നിഷ്കളങ്കരായ അവരുടെ ജീവന് രക്ഷിക്കാമായിരുന്നു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ ആവശ്യപ്പെട്ടു.
"700 ജീവനുകൾ': കർഷക സമരത്തിൽ മോദിയെ കുത്തി വരുൺ ഗാന്ധി
06:06 PM Nov 20, 2021 | Deepika.com