ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ കർണാടക ഫൈനലിൽ കടന്നു. രണ്ടാം സെമിഫൈനലിൽ വിദർഭയെ നാല് റണ്‍സിന് തോൽപ്പിച്ചാണ് കർണാടക കലാശ പോരാട്ടത്തിന് യോഗ്യ നേടിയത്. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ തമിഴ്നാടാണ് കർണാടകയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത കർണാടക ഏഴ് വിക്കറ്റിന് 176 റണ്‍സ് നേടി. വിദർഭയുടെ പോരാട്ടം ആറ് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയിൽ അവസാനിച്ചു. ആദ്യം സെമിയിൽ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്താണ് തമിഴ്നാട് ഫൈനൽ ബർത്ത് നേടിയത്.
സയിദ് മുഷ്താഖ് അലി: കർണാടക ഫൈനലിൽ
05:04 PM Nov 20, 2021 | Deepika.com