ആ​ലു​വ​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ

04:01 PM Nov 20, 2021 | Deepika.com
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ​യ്ക്ക് സ​മീ​പം കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ നാ​ല് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും 100 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

അ​ല​പ്ര സ്വ​ദേ​ശി സ​ഫീ​ർ മൊ​യ്തീ​ൻ, തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ഹാ​ഷിം, വെ​ങ്ങോ​ല സ്വ​ദേ​ശി ജ​സീ​ൻ പി. ​ജ​ലീ​ൽ, ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി ആ​സി​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കാ​റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​വ​ർ കൊ​ച്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ സ്റ്റി​യ​റിം​ഗി​ന്‍റെ അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ. കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.