കോഴിക്കോട്: കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചത് രാജ്യത്തിന് വേണ്ടിയാണെന്ന് നടൻ സുരേഷ് ഗോപി എംപി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമങ്ങൾ കർഷകർക്ക് വേണ്ടിയായിരുന്നു എന്നത് അവരെ ബോധ്യപ്പെടുത്താൻ കഴിയാത്തത് വീഴ്ചയാണ്. സർക്കാർ മുട്ടുമടക്കിയാണ് നിയമം പിൻവലിച്ചതെന്ന വാദം ബാലിശമാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
കാർഷിക നിയമങ്ങൾ പിൻവലിച്ചത് രാജ്യത്തിനായി: സുരേഷ് ഗോപി
03:24 PM Nov 20, 2021 | Deepika.com