തളിപ്പറമ്പ്: വർഗീയ ശക്തികൾ ഏറ്റുമുട്ടുമ്പോൾ സഖാക്കൾ നോക്കിനിൽക്കരുതെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസും ജമാ അത്തും ഏറ്റുമുട്ടുമ്പോൾ കാഴ്ചക്കാരായി നിൽക്കരുത്. രണ്ടു വർഗീയ ശക്തികൾ ഏറ്റുമുട്ടിയാൽ ഒരാൾക്കും ജയവും തോൽവിയും ഉണ്ടാകില്ലെന്നും രണ്ടും ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ശക്തികൾ ഏറ്റുമുട്ടുമ്പോൾ സഖാക്കൾ നോക്കിനിൽക്കരുത്: എം.വി.ഗോവിന്ദൻ
01:43 PM Nov 20, 2021 | Deepika.com