മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20: ത​മി​ഴ്നാ​ട് ഫൈ​ന​ലി​ൽ

11:38 AM Nov 20, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ത​മി​ഴ്നാ​ട് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​ഫൈ​ന​ലി​ൽ ഹൈ​ദ​രാ​ബാ​ദി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് മ​റ്റൊ​രു ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് കൂ​ടി ത​മി​ഴ്നാ​ട് യോ​ഗ്യ​ത നേ​ടി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് 18.3 ഓ​വ​റി​ൽ 90 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 14.2 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട് അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കി. ക​ർ​ണാ​ട​ക-​വി​ദ​ർ​ഭ ര​ണ്ടാം സെ​മി വി​ജ​യി​ക​ളെ ത​മി​ഴ്നാ​ട് ഫൈ​ന​ലി​ൽ നേ​രി​ടും.

പേ​സ​ർ ശ​ര​വ​ണ​കു​മാ​റി​ന്‍റെ മി​ന്നും ബൗ​ളിം​ഗാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി​യ​ത്. 3.3 ഓ​വ​റി​ൽ 21 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി​യ ശ​ര​വ​ണ​കു​മാ​ർ അ​ഞ്ച് വി​ക്ക​റ്റ് പി​ഴു​തു. മു​രു​ക​ൻ അ​ശ്വി​നും എം. ​മു​ഹ​മ്മ​ദും ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

ചെ​റി​യ സ്കോ​ർ പി​ന്തു​ട​ർ​ന്ന ത​മി​ഴ്നാ​ടി​ന് ഓ​പ്പ​ണ​ർ​മാ​രെ വേ​ഗം ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ൻ വി​ജ​യ് ശ​ങ്ക​ർ (പു​റ​ത്താ​കാ​തെ 43), സാ​യി സു​ദ​ർ​ശ​ൻ (പു​റ​ത്താ​കാ​തെ 34) എ​ന്നി​വ​ർ ത​മി​ഴ്നാ​ടി​ന്‍റെ ഫൈ​ന​ൽ ബ​ർ​ത്ത് അ​നാ​യാ​സ​മാ​ക്കി.