ആനവണ്ടി തമാശകൾ! 2800 ബ​സ് വെറുതെ കിടക്കുന്നു, വീണ്ടും 250 എണ്ണം വാ​ട​ക​യ്ക്ക് എ​ടു​ക്കും

11:26 AM Nov 20, 2021 | Deepika.com
ചാ​ത്ത​ന്നൂ​ർ: ​കെ​എ​സ്ആ​ർ​ടി​സി​യു​ടെ 2800 ബ​സു​ക​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​മ്പോ​ൾ 250 ബ​സു​ക​ൾ കൂടി വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്നു. ഡ്രൈ​വ​റും ക​ണ്ട​ക്ട​റു​മി​ല്ലാ​തെ ഡ്രൈ​ലീ​സ് വ്യ​വ​സ്ഥ​യി​ൽ ബ​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​വാ​ൻ വേ​ണ്ടി മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം സ​ല്കി​യി​ട്ടു​ണ്ട്.

ടെൻഡർ വിളിച്ചു

ബ​സ് ഉ​ട​മ​ക​ൾ​ക്കോ ക​ൺ​സോ​ർ​ഷ്യ​ങ്ങ​ൾ​ക്കോ പ്രൊ​വൈ​ഡ​ർ​മാ​ർ​ക്കോ ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കാം. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 10 ബ​സു​ക​ളെ​ങ്കി​ലും ന​ല്ക​ണം.ന​ല്ല ക​ണ്ടീ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന 2,800 ബ​സു​ക​ളാ​ണ് വി​വി​ധ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലാ​യി കൂട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇവ നന്നാക്കിയെടുക്കാൻ ശ്രമിക്കാതെയാണ് പുതിയവ വാടകയ്ക്ക് എടുക്കുന്നത്.

​കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന ഈ ​ബ​സു​ക​ൾ തു​രു​മ്പെ​ടുത്തു ന​ശി​ക്കു​ക​യാ​ണ്. സ്വ​ന്തം ബ​സു​ക​ൾ ന​ശി​ക്കാ​ൻ വേ​ണ്ടി കൂ​ട്ടി​യി​ട്ടി​ട്ടാ​ണ് വാ​ട​ക​യ്ക്ക് ബ​സ് എ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.​ഈ മാ​സം 26 വ​രെ​യാ​ണ് ടെ​ൻ​ഡ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ൾ മാ​റ്റു​ന്ന​തി​നാ​യി ല​ക്ഷ്വ​റി ക്ലാ​സും പു​തി​യാ​യി ആ​രം​ഭി​ക്കു​ന്ന ഗ്രാ​മ​വ​ണ്ടി​ക്കു​മാ​യാ​ണ് ബ​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 250 ബ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ടു​ക്കു​ന്ന​ത്.

പ്രീ​മി​യം ക്ലാ​സ് ല​ക്ഷ്വ​റി എ.​സി ബ​സു​ക​ൾ (10 എ​ണ്ണം), എ.​സി സെ​മി സ്ലീ​പ്പ​ർ ബ​സ് (20 എ​ണ്ണം), നോ​ൺ എ.​സി എ​യ​ർ സ​സ്പെ​ൻ​ഷ​ൻ ബ​സ് ( 20 എ​ണ്ണം), നോ​ൺ എ.​സി മി​ഡി ബ​സ് (ഫ്ര​ണ്ട് എ​ഞ്ചി​ൻ)(100 എ​ണ്ണം), നോ​ൺ എ​സി മി​ഡി ബ​സ് ( 100 എ​ണ്ണം) ഇ​ത്ര​യും ബ​സു​ക​ൾ​ക്കാ​ണ് ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

അറ്റകുറ്റപ്പണി

ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ക​ഴി​ഞ്ഞു സ്റ്റേ​ഷ​നി​ൽ എ​ത്തു​മ്പോ​ൾ അതതു ദി​വ​സംത​ന്നെ ക​രാ​റു​കാ​രു​ടെ പ്ര​തി​നി​ധി​ക്കു ബ​സി​നു കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടോ നോ​ക്കി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. അ​ങ്ങ​നെ അ​റി​യി​ക്കാ​ത്ത പ​ക്ഷം പി​ന്നീ​ട് ഉ​ന്ന​യി​ക്കു​ന്ന കേ​ടു​പാ​ടു​ക​ൾ​ക്കു കെ​എ​സ്ആ​ർ​ടി​സി ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കി​ല്ല എ​ന്ന​താ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​ല​പാ​ട്.​

ഓ​രോ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തു​ന്ന കി​ലോമീ​റ്റ​റി​ന്‍റെ 75 ശതമാനം തു​ക അതതു ദി​വ​സം ത​ന്നെ ബ​സു​ട​മ​യ്ക്കു ന​ൽ​കും. ബാ​ക്കി​യു​ള്ള തു​ക 15 ദി​വ​സം കൂ​ടു​മ്പോ​ൾ ബി​ൽ ന​ൽ​കു​ന്ന മു​റ​യ്ക്ക് ന​ൽ​കു​ക​യും ചെ​യ്യും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. സി​റ്റി​യി​ൽ ഫീ​ഡ​ർ സ​ർ​വീസ് ആ​യും ഇ​ത്ത​ര​ത്തി​ൽ ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ​മാ​ർ ആ​യി​രി​ക്കും ബ​സു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക. ബ​സി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ്, ട​യ​ർ, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ വ​ഹി​ക്കേ​ണ്ട​ത് ഉ​ട​മ​ക​ളാ​ണ്. എ​ന്നാ​ൽ, സ്റ്റേ​ജ് ഗ്യാ​രേ​ജ് പെ​ർ​മി​റ്റ് കെ​എ​സ്ആ​ർ​ടി​സി എ​ടു​ക്കും.

കോ​ൺ​ട്രാ​ക് ക്യാ​രേ​ജ് ബ​സു​ക​ൾ​ക്ക് ഒ​രു വാ​തി​ൽ മാ​ത്ര​മേ പാ​ടു​ള്ളൂ. ദീ​ർ​ഘ ദൂ​ര ബ​സ് അ​ല്ലാ​ത്ത​വ​യ്ക്കു ര​ണ്ട് ഡോ​ർ നി​ർ​മി​ച്ചു ന​ൽ​കേ​ണ്ട ചു​മ​ത​ല​യും കെ​എ​സ്ആ​ർ​ടി​സി നി​ർ​ദേശി​ക്കു​ന്ന ക​ള​റും ഡി​സൈ​നു​മാ​യു​ള്ള പെ​യിന്‍റ് അ​ടി​ച്ചു ന​ൽ​കേ​ണ്ട​തും ബ​സ് ന​ൽ​കു​ന്ന​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

മൂന്നു വർഷം

മൂന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക​രാ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ഏ​ർ​പ്പെ​ടു​ന്ന​ത്. ഇ​തി​നാ​യി കു​റ​ഞ്ഞ​ത് നാ​ലു വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ബ​സു​ക​ളാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ, കൂ​ടു​ത​ൽ പു​തി​യ ബ​സു​ക​ൾ ന​ൽ​കി​യാ​ൽ മൂന്നു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ക​രാ​ർ ന​ൽ​കു​ന്ന​തു കെ​എ​സ്ആ​ർ​ടി​സി ആ​ലോ​ചി​ക്കും.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൂ​പ്പ​ർ ക്ലാ​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട 704 ഓ​ളം ബ​സു​ക​ൾ ഏഴു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ രണ്ടു വ​ർ​ഷം കൂ​ടെ പെ​ർ​മി​റ്റ് ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്. ഏഴു വ​ർ​ഷ​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പെ​ർ​മി​റ്റ് കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കാ​നു​ള്ള കാ​ര​ണം സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ളു​ടെ ഷോ​ർ​ട്ടേ​ജ് കാ​ര​ണ​മാ​ണ്.

പു​തി​യ​താ​യു​ള്ള ബ​സു​ക​ൾ കൂ​ടി വ​രു​ന്ന​തോ​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വ്വീ​സു​ക​ളി​ൽ ഇ​വ​യെ ഉ​ൾ​പ്പെ​ടു​ത്തും. ഇ​തോ​ടൊ​പ്പം കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ര​യോ​ജ​നം ഉ​ണ്ടാ​കു​ന്ന​തി​നു പു​റ​മെ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തി​ൽ നി​ല​വി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് ഉ​ട​മ​ക​ളെ​ക്കൂ​ടി സ​ഹാ​യി​ക്ക​ണ​മെ​ന്നു​ള്ള സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

- പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ