പത്തോ പന്ത്രണ്ടോ? ബസ് ചാർജ് തീരുമാനം ഇ​ന്ന്

11:00 AM Nov 20, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ​സ് ഉ​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഇന്നു ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ ബ​സ് ചാ​ർ​ജ് വ​ർ​ധ​ന സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കും. മി​നി​മം ചാ​ർ​ജ് 10 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാണു സൂ​ച​ന. ക​ഴി​ഞ്ഞ ച​ർ​ച്ച​യി​ൽ നി​ര​ക്ക് കൂ​ട്ടു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​ന്നു വൈ​കി​ട്ട് നാ​ല​ര​യ്ക്കു തി​രു​വ​ന​ന്ത​പു​ര​ത്തു വ​ച്ചാ​ണ് ച​ർ​ച്ച.

മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സെ​ഷ​ന്‍ മി​നി​മം ആ​റു രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ബ​സ് ഉ​ട​മ​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍. ഇ​തി​ൽ ചാ​ർ​ജ് വ​ർ​ധ​ന​ക്ക് ഇ​ട​തു​മു​ന്ന​ണി ​യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.

ര​ണ്ട​ര കി​ലോ​മീ​റ്റ​റിനു മി​നി​മം എ​ട്ടു രൂ​പ​യി​ൽനി​ന്ന് 10 രൂ​പ ആ​ക്ക​ണ​മെന്നു ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.