പ​ഞ്ചാ​യ​ത്ത് ഡ്രൈ​വ​ർ ഓ​ഫീ​സി​ൽ മ​രി​ച്ച നി​ല​യി​ൽ

10:36 AM Nov 20, 2021 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: പ​ഞ്ചാ​യ​ത്ത് ജീ​പ്പി​ന്‍റെ ഡ്രൈ​വ​റെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കു​ള​ക്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഡ്രൈ​വ​ർ പൂ​വ​റ്റൂ​ർ കി​ഴ​ക്ക് രാ​ജ്ഭ​വ​നി​ൽ ശി​വ​രാ​ജ​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്തി (38)നെ​യാ​ണ് ഇന്നു രാ​വി​ലെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.​ രാ​വി​ലെ ഓ​ഫീ​സ് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ ഡ്രൈ​വ​റാ​ണ് ര​ഞ്ജി​ത്.​അ​ടു​ത്തി​ടെ അ​വ​ധി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ഇ​യാ​ളെ ജോ​ലി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.​

ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു ര​ഞ്ജി​ത്തെന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പിതാവാ​ണ്. പു​ത്തൂ​ർ പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ സ്വീ​ക​രി​ച്ചു.