കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 36,600 രൂപയും ഗ്രാമിന് 4,575 രൂപയുമായി.
വ്യാഴാഴ്ച പവന് 80 രൂപ ഉയർന്ന ശേഷം ഒരു ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. നവംബർ 16ന് പവന് 36,920 രൂപ രേഖപ്പെടുത്തിയതാണ് സമീപകാലത്തെ ഉയർന്ന വില.
സ്വർണ വില കുറഞ്ഞു
10:09 AM Nov 20, 2021 | Deepika.com