കാട്ടുപന്നിയെ തട്ടാതെ രക്ഷയില്ല! ഒടുവിൽ മന്ത്രി ഡൽഹിക്ക്

11:58 AM Nov 20, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കാട്ടുപന്നി ശല്യംകൊണ്ടു പൊറുതി മുട്ടിയതോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിക്കായി വനംമന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ഡ​ല്‍​ഹിയി​ലേ​ക്ക്. കേ​ന്ദ്ര​ വ​നംപ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​ണ് മ​ന്ത്രി​യും സം​ഘ​വും ഡ​ല്‍​ഹി​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​ത്.

നാ​ളെ വൈ​കി​ട്ടു ഡ​ല്‍​ഹി​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന മ​ന്ത്രി​ക്കൊ​പ്പം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍ സി​ന്‍​ഹ​യും വ​നം​വ​കു​പ്പ് മേ​ധാ​വി പി.​കെ.​കേ​ശ​വ​നും ഉ​ണ്ടാ​കും. കാ​ട്ടു​പ​ന്നി​ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്നതും മനുഷ്യരെ ആക്രമിക്കുന്നതും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ ഡ​ല്‍​ഹി സ​ന്ദ​ര്‍​ശ​നം.

കാ​ട്ടു​പ​ന്നി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​ന് മു​മ്പ് ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്. നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​നാ​ണ് ഈ ​യാ​ത്ര​യു​ടെ ഉ​ദ്യേ​ശ​മെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ദീ​പി​കഡോട്ട്കോമിനോടു പ​റ​ഞ്ഞു. കൃ​ഷി​ക്കും മ​നു​ഷ്യ ജീ​വ​നും ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ചു വെ​ടി​വ​ച്ചു​ കൊ​ല്ലാ​നു​ള്ള അ​നു​മ​തി​യാ​ണ് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ന്ദ്രം മൂ​ന്നു​മാ​സം മു​മ്പ് കേ​ര​ള​ത്തോ​ടു വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നാ​യി ജി​ല്ലാ​ ത​ല​ത്തി​ല്‍ ക​ള​ക്ട​ര്‍​മാ​രും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ചെ​യ​ര്‍​മാ​നാ​യു​ള്ള സ​മി​തി രൂ​പീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​ന​ട​പ​ടി​ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു​ണ്ടെ​ന്നും കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള സം​ഘം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. ഇ​തി​നു പു​റ​മേ കേ​ര​ള​ത്തി​ല്‍ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള വ​നം​പ​രി​ശീ​ല​ന കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം.

കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന വ​നം​വ​കു​പ്പ് കേ​ന്ദ്ര​ത്തി​നു ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യം കേ​ന്ദ്രം​അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.



ഈ ​വ​ര്‍​ഷം ജൂ​ണി​ല്‍ വീ​ണ്ടും ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും വി​ശ​ദ​ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.