മാ​നം തെ​ളി​ഞ്ഞു; ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി

09:49 AM Nov 20, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു. രാ​വി​ലെ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ് മാ​നം​തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് വീ​ണ്ടും ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ സ​ന്നി​ധാ​ന​ത്തും ശ​ബ​രി​മ​ല​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​യി​ല്ല.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്ന് ഒ​രു ദി​വ​സ​ത്തേ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​മ്പ​യി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വെ​ർ​ച്വ​ർ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത് ദ​ർ​ശ​ന​ത്തി​ന് യാ​ത്ര തി​രി​ച്ച​വ​ർ അ​താ​ത് സ്ഥ​ല​ത്ത് ത​ങ്ങാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. രാ​വി​ലെ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ഇ​ന്ന് രാ​വി​ലെ മു​ത​ൽ വീ​ണ്ടും ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ച്ച് തു​ട​ങ്ങി.