രാജസ്ഥാനിൽ ഭൂചലനം; തീവ്രത 4.6 രേഖപ്പെടുത്തി
06:43 AM Nov 20, 2021 | Deepika.com
ജലോർ: രാജസ്ഥാനിലെ ജലോറിൽ ഭൂചലനം. ശനിയാഴ്ച പുലർച്ചെ 2:26 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.