ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിൽ വന്‍ സ്വര്‍ണവേട്ട. ഗുരുഗ്രാമിൽ നിന്ന് 42 കോടി രൂപയുടെ വില വരുന്ന 85 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. ഛത്തര്‍പുർ, ഗുഡ്ഗാവ് ജില്ലകളിലായി നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. രണ്ടു ദക്ഷിണകൊറിയൻ പൗരന്മാരേയും ചൈന, തയ്വാൻ പൗരന്മാരേയുമാണ് പിടികൂടിയത്. വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് ഇവർ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണം എയര്‍ കാര്‍ഗോ വഴി ഹോങ്കോംഗില്‍ നിന്നും ഇന്ത്യയിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
ഡൽഹിയിൽ വൻ സ്വർണവേട്ട; 42 കോടിയുടെ സ്വർണം പിടികൂടി
04:44 AM Nov 20, 2021 | Deepika.com