വിയന്ന: തിങ്കളാഴ്ച മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ. 20 ദിവസത്തേക്കാണ് ലോക്ഡൗൺ.
വാക്സിനെടുക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ചാന്‍സിലര്‍ അലക്സാണ്ടര്‍ ഷാലന് ബെര്‍ഗ് പറഞ്ഞു. ലോക്ഡൗൺ പുനസ്ഥാപിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഓസ്ട്രിയ.
നേരത്തെ വാക്സീന് എടുക്കാത്തവര്‍ക്ക് മാത്രമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യത്തെ മുഴുവന്‍ പേർക്കും ബാധകമാക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ നാലാമത്തെ സമ്പൂര്‍ണ ലോക്ഡൗണാണ് ഓസ്ട്രിയ നടപ്പിലാക്കുന്നത്.
കോവിഡ് കൂടുന്നു; സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ
10:52 PM Nov 19, 2021 | Deepika.com