സെക്യൂരിറ്റീ ജീവനക്കാര്‍ മര്‍ദിച്ചെന്ന പരാതി: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
10:43 PM Nov 19, 2021 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചെന്ന രോഗിയുടെ കൂട്ടിരുപ്പുകാരന്റെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.