പത്തനംതിട്ട: ശബരിമല മേഖലയിലെ ശക്തമായ മഴയെ തുടർന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.
പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. തീര്‍ഥാടകര്‍ ഒരു കാരണവശാലും നദിയില്‍ ഇറങ്ങരുതെന്നു ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്കി.
ശബരിമല മേഖലയിൽ ശക്തമായ മഴ; പമ്പ അണക്കെട്ടിൽ റെഡ് അലർട്ട്
10:08 PM Nov 19, 2021 | Deepika.com