വ​ൻ തോ​ൽ​വി...! ബ്ലാ​സ്റ്റേ​ഴ്സി​നെ ഗോ​ൾ മ​ഴ​യി​ൽ മു​ക്കി എ​ടി​കെ

09:52 PM Nov 19, 2021 | Deepika.com
പ​നാ​ജി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ക്കു​റി​യും തോ​ൽ​വി​ത്തു​ട​ക്കം. ഗോ​വ ഫ​റ്റോ​ർ​ദ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നെ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ഗോ​ൾ മ​ഴ​യി​ൽ മു​ക്കി നാ​ണം​കെ​ടു​ത്തി. ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​നെ എ​ടി​കെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

എ​ടി​കെ​യ്ക്കാ​യി ഹ്യൂ​ഗോ ബൗ​മ​സ് ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ റോ​യ് കൃ​ഷ്ണ​യും ലി​സ്റ്റ​ണും ഓ​രോ ഗോ​ൾ നേ​ടി. ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി സ​ഹ​ലും അ​ർ​ജ​ന്‍റീ​ന താ​രം ഹൊ​ർ​ഗെ ഡി​യ​സു​മാ​ണ് ല​ക്ഷ്യം ക​ണ്ട​ത്.

ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ ത​ന്നെ എ​ടി​കെ ഗോ​ള​ടി തു​ട​ങ്ങി. ബൗ​മ​സാ​യി​രു​ന്നു തു​ട​ക്ക​മി​ട്ട​ത്. 24 ാം മി​നി​റ്റി​ൽ സ​ഹ​ൽ തി​രി​ച്ച​ടി​ച്ച് സ​മ​നി​ല പി​ടി​ച്ചു.

കെ.​പി രാ​ഹു​ലി​ന്‍റെ ക്രോ​സ് ബോ​ക്സി​നു വെ​ളി​യി​ൽ നെ​ഞ്ചി​ലെ​ടു​ത്ത സ​ഹ​ൽ ഒ​ന്നാ​ന്ത​ര​മൊ​രു വോ​ളി​യി​ലൂ​ടെ വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കും മു​ൻ​പ് ര​ണ്ട് ഗോ​ൾ കൂ​ടി നേ​ടി എ​ടി​കെ ലീ​ഡ് സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ ലി​സ്റ്റ​ണി​ലൂ​ടെ എ​ടി​കെ ലീ​ഡ് വീ​ണ്ടും ഉ​യ​ർ​ത്തി. 69 ാം മി​നി​റ്റി​ൽ ഹൊ​ർ​ഗെ ഡി​യ​സ് ലീ​ഡ് കു​റ​ച്ചെ​ങ്കി​ലും എ​ടി​കെ കു​ലു​ങ്ങി​യി​ല്ല.

മു​ൻ​പ് ഇ​രു​ടീ​മും സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ര​ണ്ടു​വ​ട്ടം ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം എ​ടി​കെ​യ്ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ ര​വും ഇ​രു​ടീ​മു​ക​ളും ത​മ്മി​ലാ​യി​രു​ന്നു.