കടപ്പ: ആന്ധ്രാപ്രദേശിൽ കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 പേരെ കാണാതായി. കടപ്പ ജില്ലയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
ആന്ധ്രാപ്രദേശ് ട്രാൻസ്പോർട്ട് കോർപറേഷന്റെ മൂന്ന് ബസുകളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ 12 മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
ആന്ധ്രയിൽ ബസുകൾ ഒഴുക്കിൽപ്പെട്ടു; 12 മരണം, 18 പേരെ കാണാതായി
09:22 PM Nov 19, 2021 | Deepika.com