റാഞ്ചി: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിന് അയച്ചു. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരമായി ഹർഷൽ പട്ടേലിനെ ഇന്ത്യ ഉൾപ്പെടുത്തി.
ന്യൂസിലൻഡ് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലെത്തുന്നത്. ആദം മിൽനെ, ഇഷ് സോധി, ജിമ്മി നിഷാം എന്നിവർ ആദ്യ ഇലവനിൽ ഇടംനേടി. പരമ്പരയിൽ ഇന്ത്യ 1-0നു മുന്നിലാണ്.
ഇന്ത്യക്ക് ടോസ്; ന്യൂസിലൻഡിന് ബാറ്റിംഗ്
06:46 PM Nov 19, 2021 | Deepika.com