പെം​ഗ് പ​റ​ഞ്ഞ​തി​ൽ അ​ന്വേ​ഷ​ണം വേ​ണം: സെ​റീ​ന വി​ല്യം​സ്

05:23 PM Nov 19, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ: ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​വി​നെ​തി​രേ ടെ​ന്നീ​സ് താ​രം പെം​ഗ് ഷു​യി ഉ​ന്ന​യി​ച്ച ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഇ​തി​ഹാ​സ താ​രം സെ​റീ​ന വി​ല്യം​സ്. വി​ഷ​യ​ത്തി​ൽ നി​ശ​ബ്ദ​ത പാ​ലി​ക്ക​രു​തെ​ന്നും സെ​റീ​ന ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ൾ സു​ര​ക്ഷി​ത​യാ​ണെ​ന്നും എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തു​മെ​ന്നും താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സെ​റീ​ന കൂ​ട്ടി​ച്ചേ​ർ‌​ത്തു.

ന​വം​ബ​ര്‍ മാ​സം ആ​ദ്യ​മാ​ണ് ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലെ പ്ര​ബ​ല അം​ഗ​മാ​യ ഷാം​ഗ് ഗ​വോ​ലി​ക്കെ​തി​രേ പെം​ഗ് ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​തി​നു​ശേ​ഷം പെം​ഗി​നെ പു​റം ലോ​കം ക​ണ്ടി​ട്ടി​ല്ല.

ട്വി​റ്റ​ര്‍ പോ​ലെ ചൈ​ന​യി​ല്‍ ഉ​പ​യോ​ഗ​ത്തി​ലു​ള്ള വെ​ബി​ബോ​യി​ലെ ദീ​ര്‍​ഘ​മാ​യ കു​റി​പ്പി​ലൂ​ടെ​യാ​ണ് പെം​ഗ് ഗ​വോ​ലി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഗ​വോ​ലി​ക്കു​ള്ള ക​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്. പ​ത്തു​വ​ര്‍​ഷ​ത്തോ​ളം താ​നു​മാ​യി ഗ​വോ​ലി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടാ​നാ​യി ഗ​വോ​ലി ത​ന്നെ നി​ര്‍​ബ​ന്ധി​ച്ച​താ​യും കു​റി​പ്പി​ല്‍ പെം​ഗ് ആ​രോ​പി​ച്ചു.