തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
അതേസമയം ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ രാവിലെ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നുണ്ട്.
വീണ്ടും മഴ മുന്നറിയിപ്പ്; 13 ജില്ലകളിൽ മഞ്ഞ അലർട്ട്
01:14 PM Nov 19, 2021 | Deepika.com