കാറിൽ തലയിടിച്ചു പൊട്ടിച്ച ടിങ്കു 60 കേസുകളിൽ പ്രതി

02:51 PM Nov 19, 2021 | Deepika.com
കോഴിക്കോട്: പോലീസ് ഇന്നലെ നാടകീയമായ സംഘർഷങ്ങൾക്കൊടുവിൽ പിടികൂടിയ ടിങ്കു എന്ന ഷിജു അറുപതോളം കേസുകളിലെ പ്രതി.

ജൂ​ണ്‍ ഒ​ന്നിനു ചേ​വാ​യൂ​രി​ലെ പ്ര​സ​ന്‍റേ​ഷ​ന്‍ സ്‌​കൂ​ളി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടി​ല്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പ്പി​ച്ച ശേ​ഷം യു​വ​തി​യു​ടെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ച്ച ചെ​യ്തുകൊ​ണ്ടു പോ​യതിനു കേസുണ്ട്.

ഫെ​ബ്രു​വ​രി​ല്‍ 10ന് ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ടു​ത്തു​ള്ള വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ര​ണ്ട് യു​വ​തി​ക​ളു​ടെ​ത​ട​ക്കം ഏ​ക​ദേ​ശം 13 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​ര്‍ദിച്ചും ഊ​രി വാ​ങ്ങു​ക​യും പി​ടി​ച്ചു പ​റി​ച്ചെ​ടു​ക്കു​ക​യും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച മൂ​ന്നു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഒ​രു​ല​ക്ഷം രൂ​പ​യും സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​ര​വും ക​വ​ര്‍​ന്ന കേ​സ് എന്നിവയുമായി ബ​ന്ധ​പ്പെ​ട്ടുമാണ് ടി​ങ്കു​വി​നെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്.

2016 ല്‍ ​ഫ​റോ​ഖ് പോ​ലീ​സ് പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യും 2018ല്‍ ​അ​ഞ്ച് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കു​ന്ദ​മം​ഗ​ലം പോ​ലീ​സും പി​ടി​കൂ​ടി​യി​രു​ന്നു. നി​ര​വ​ധി ക​ഞ്ചാ​വു കേ​സു​ക​ളും ക​വ​ര്‍​ച്ചാ ​കേ​സു​ക​ളും ടി​ങ്കു​വി​ന്‍റെ പേ​രി​ലു​ണ്ട്. ര​ണ്ടു ത​വ​ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍നി​ന്നു വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ഞ്ചാ​വ് കേ​സു​ക​ളി​ലു​ള്‍​പ്പെ​ടെ പ്ര​തി​യാ​യ കോ​ഴി​ക്കോ​ട് ടി​ങ്കു എ​ന്ന ഷി​ജു​വി​നെ ഇ​ന്ന​ലെ പോ​ലീ​സ് വ​ള​ഞ്ഞ​പ്പോ​ഴും ആ​ക്ര​മ​ണ​ത്തി​ന് സ​ജ്ജ​രാ​യി 50 ഓ​ളം പേ​രു​ണ്ടാ​യി​രു​ന്നു. ഏ​റെ നേ​രം സാ​ഹ​സ​പ്പെ​ട്ടാ​ണ് പ്ര​തി​യെ പോ​ലീ​സി​ന് കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ച്ചി​യി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍ വ​രെ ടി​ങ്കു​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യു​ണ്ടെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നും ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സി​നും (ഡ​ന്‍​സാ​ഫ്) ല​ഭി​ച്ച വി​വ​രം.

നാ​ലു​മാ​സം മു​മ്പ് നെ​യ്യാ​ന്‍ ഡാം ​പോ​ലീ​സി​നെ പെ​ട്രോ​ള്‍ ബോംം​ബെ​റി​ഞ്ഞ് ക​ഞ്ചാ​വ് സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. കൂ​ടാ​തെ ഒ​ക്‌​ടോ​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​രം കി​ള്ളി​പ്പാ​ല​ത്തെ ലോ​ഡ്ജി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ക​ര​മ​ന ​പോ​ലീ​സിനു നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ ടി​ങ്കു​വും നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത് സ്റ്റാ​ര്‍​വാ​ല്യു കൂ​ട്ടാ​നാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ടി​ങ്കു​വി​നെ കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി കീ​ഴ്‌​പ്പെടു​ത്തി സ്റ്റേഷ​നി​ല്‍ എ​ത്തി​ച്ചു.

വി​വാ​ഹം ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ഡ​ന്‍​സാ​ഫി​നു നേ​ര​ത്തെ ത​ന്നെ ല​ഭി​ച്ചി​രു​ന്നു. വിവാഹവീട്ടിൽ ടി​ങ്കു എ​ത്തു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്ന് ഡ​ന്‍​സാ​ഫ് സം​ഘം മ​ഫ്തി​യി​ല്‍ നേ​ര​ത്തെ ത​ന്നെ വി​വാ​ഹ വീ​ടിനു സ​മീ​പ​ത്തെ​ത്തി.

വി​വാ​ഹ​വീ​ട്ടി​ല്‍നിന്നു ടി​ങ്കു​വി​ന്‍റെ ജീ​പ്പ് പു​റ​ത്തേ​ക്കു പോ​യ​തോ​ടെ ടി​ങ്കു വീ​ട്ടി​ലു​ണ്ടെ​ന്നു പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. മ​ഫ്തി​യി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ട്ടി​ലേ​ക്കു ക​യ​റി​യ ഉ​ട​ന്‍ ടി​ങ്കു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യും പോ​ലീ​സ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ടി​ങ്കു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സി​നെ വ​ള​ഞ്ഞ​ത്. മ​ഫ്തി​യി​ലു​ള്ള​വ​ര്‍ പോ​ലീ​സു​കാ​രാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും ആ​ക്ര​മ​ണം തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ​ത്തി​യാ​ണ് ടി​ങ്കു​വി​നെ പി​ടി​കൂ​ടി​യ​ത്.

മെ​ഡി​ക്ക​ല്‍​ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ത്തി​ച്ച​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​ക്ക​പ്പി​ന്‍റെ ഗ്രി​ല്ലി​ല്‍ ത​ല​കൊ​ണ്ടി​ടി​ച്ച‌ു പൊ​ട്ടി​ച്ചു. ലോ​ക്ക​പ്പി​ല്‍നി​ന്ന് ഇ​റ​ക്കി​യ​തോ​ടെ റോ​ഡി​ലേ​ക്ക് ഓ​ടി നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ല് ത​ല​കൊ​ണ്ട​ടി​ച്ചു ത​ക​ര്‍​ത്തു.



കാ​റി​ന്‍റെ മു​ക​ളി​ല്‍ ക​യ​റി നി​ന്നു. ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു കാ​റി​ന്‍റെ മു​ക​ളി​ല്‍ ക​യ​റി​യ ടി​ങ്കു​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ അ​പ്പോ​ഴേ​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി തു​ട​ങ്ങി. തു​ട​ര്‍​ന്നു നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ടി​ങ്കു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.