ഡാളസ്: അമേരിക്കയിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.15 വയസുകാരനായ അക്രമിയാണ് പിടിയിലായത്. അമേരിക്കയിലെ ഡാളസില്‍ കോഴഞ്ചേരി സ്വദേശി കലപ്പമണ്ണില്പ്പടി ചെരുവില്‍ പരേതനായ പി.ടി. മാത്യുവിന്റെ മകന് സാജന് മാത്യു (56) വാണ് മരിച്ചത്.
പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പതിനഞ്ചുകാരന് പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ ടെക്സസ് പോലീസ് കൊലക്കുറ്റം ചുമത്തി.
കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന് 2005ല്‍ കുവൈറ്റില്നിന്നാണ് അമേരിക്കയിലെത്തിയത്.
ഭാര്യ: മിനി ഡാളസ് പ്രസ്ബിറ്റിരിയന്‍ ആശുപത്രിയില്‍ നഴ്സാണ്. മക്കള്‍: ഫേമ സാറാ സാജന്, അലീന ആന്‍ സാജന്. മരുമകന്: അനീഷ്.
അമേരിക്കയിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ
11:04 AM Nov 19, 2021 | Deepika.com