സിഡ്നി: അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണത്തില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന് ടിം പെയ്ന് രാജിവച്ചു. പെയ്നെതിരായ ആരോപണം ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിച്ചിരുന്നു.
പെയ്ന്റെ രാജി അംഗീകരിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ നായകനെ കണ്ടെത്താനുള്ള നീക്കത്തിലാണ്. ആഷസ് ക്രിക്കറ്റ് പരമ്പര അടുത്തിരിക്കെയാണ് പെയ്ന്റെ രാജി.
2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന് അശ്ലീല സന്ദേശം അയച്ചു എന്നാണ് ഹെറാള്‍ഡ് സണ്ണിന്റെ റിപ്പോര്‍ട്ട്.
ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന് ടിം പെയ്ന് രാജിവച്ചു
10:49 AM Nov 19, 2021 | Deepika.com