അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങളെന്നും രാഹുൽ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് കാർഷിക നിയമങ്ങൾ പിൻവലിച്ചത്. മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിക്കുന്നത്. ഇതിനായി പാർലമെന്റിൽ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കാർഷിക നിയമങ്ങളിൽ പാർലമെന്റിൽ ചർച്ച നടന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാപകമായി ഈ നിയമങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ ചിലർക്ക് ഈ നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ആത്മാർഥമായാണ് സർക്കാർ ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.