അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തി​ൽ കേ​ന്ദ്ര​ത്തെ വി​റ​പ്പി​ച്ച് വ​നി​ത​ക​ളും

09:47 AM Nov 19, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​ത​ക​ളും സ​മ​ര​ത്തി​നി​റി​ങ്ങി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തി​ൽ 40,000ത്തോ​ളം വ​നി​ത​ക​ളാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​രം ന​ട​ത്തി​യ​ത്. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നാ​ണ് വ​നി​ത​ക​ള്‍ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 40,000ത്തോ​ളം വ​നി​ത​ക​ളാ​ണ് ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്.

സിം​ഘു, ടി​ക്രി, ഗാ​സി​പൂ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വ​നി​ത​ക​ള്‍ സ​മ​രം ന​യി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ വേ​റി​ട്ട സ​മ​ര​ങ്ങ​ൾ​ക്കാ​ണ് രാ​ജ്യം കാ​ർ​ഷി​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ക്ഷ്യം​വ​ഹി​ച്ച​ത്.