കേ​ന്ദ്ര​ത്തി​നെ​തി​രെ ഉ​റ​ച്ച് നി​ന്ന് ക​ർ​ഷ​ക​ർ; മു​ട്ടു​മ​ട​ക്കി കേ​ന്ദ്രം

09:38 AM Nov 19, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഉ​റ​ച്ചു നി​ന്ന​തോ​ടെ മു​ട്ടു​മ​ട​ക്കി കേ​ന്ദ്രം. കേ​ന്ദ്ര​ത്തി​നെ​തി​രെ ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ടു​നി​ന്ന സ​മ​ര​മാ​ണ് ഇ​ന്ന് വി​ജ​യം ക​ണ്ട​ത്.

പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ചു വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ പ്ര​ക്ഷോ​ഭ​ത്തി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ക​ർ​ഷ​ക​ർ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ് കേ​ന്ദ്ര​ത്തി​ന് മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​ന്ന​ത്.

ത​ണു​പ്പും വെ​യി​ലും അ​വ​ഗ​ണി​ച്ചാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ സ​മ​രം ന​ൽ​ത്തി​യ​ത്. 800ല​ധി​കം ക​ർ​ഷ​ക​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടും വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​ട്ടും ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത്.