ന്യൂ​ന​മ​ർ​ദം വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്ക്; ചെ​ന്നൈ​യി​ൽ റെ​ഡ് അ​ല​ർ​ട്ട്

09:10 AM Nov 19, 2021 | Deepika.com
ചെ​ന്നൈ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്നു ക​ര​തൊ​ടും. ഇ​തി​നു​മു​ന്നോ​ടി​യാ​യി ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ചെ​ന്നൈ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ക​യാ​ണ്. 23 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി. വ​ട​ക്ക​ൻ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.