പാലക്കാട്: ആളിയാർ അണക്കെട്ടിലെ ഷട്ടറുകൾ തമിഴ്നാട് അടച്ചു. രാത്രി 12.30ഓടെയാണ് ഷട്ടറുകൾ അടച്ചത്. ഇതോടെ പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി.
കഴിഞ്ഞദിവസം, ആളിയാർ ഡാം തുറന്നതിനെ തുടർന്ന് അപ്രതീക്ഷിതമായി പുഴകളിൽ വെള്ളം ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിലാണ് കുത്തൊഴുക്കുണ്ടായത്. ഇതിനെ തുടർന്ന് ഭാരതപ്പുഴയിലും വെള്ളം ഉയർന്നു.
ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു.
ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു; പുഴകളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങി
07:56 AM Nov 19, 2021 | Deepika.com