കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ പ്ര​വി​ശ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ

11:32 PM Nov 18, 2021 | Deepika.com
വാ​ൻ​കൂ​വ​ർ: പ​ടി​ഞ്ഞാ​റ​ൻ കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ പ്ര​വി​ശ്യ​യി​ൽ കൊ​ടു​ങ്കാ​റ്റി​ലും പേ​മാ​രി​യി​ലും റെ​യി​ൽ, റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും ര​ണ്ടു പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അഗ്നിശമനസേനയ്ക്കൊപ്പം സാ​യു​ധ​സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി. ആ​ഴ്ച​യ​വ​സാ​ന​ത്തോ​ടെ കൂ​ടു​ത​ൽ മ​ഴ പെ​യ്തേ​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. പ്ര​വി​ശ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.