രാ​ഷ്ട്ര​പി​താ​വി​നെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശം: ക​ങ്ക​ണ​യ്ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി

11:19 PM Nov 18, 2021 | Deepika.com
ഗോ​​​​ഹ​​​​ട്ടി: രാ​​​​ഷ്‌​​​​ട്ര​​​​പി​​​​താ​​​​വ് മ​​​​ഹാ​​​​ത്മ​​​​ഗാ​​​​ന്ധി​​​​യെ​​​​യും സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തെ​​​​യും കു​​​റി​​​ച്ചു​​​ള്ള അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​ട​​​ത്തി​​​യ ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം ക​​​​ങ്ക​​​​ണ റ​​​​ണൗ​​​​ത്തി​​​നെ​​​തി​​​രേ ആ​​​​സാ​​​​മി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി.

ന​​​ടി​​​ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ലെ ദി​​​​സ്പു​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലെ ആ​​​വ​​​ശ്യം. ആ​​​​സാ​​​​മി​​​​ലെ​​​​യും രാ​​​​ജ്യ​​​​ത്തെ​​​​യും സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​സേ​​​​നാ​​​​നി​​​​ക​​​​ളെ അ​​​​പ​​​​ഹ​​​​സി​​​​ക്കു​​​​ന്ന​​​​താ​​​ണ് ന​​​ടി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​മെ​​​ന്നും പ​​​രാ​​​തി​​​യിലുണ്ട്.

എ​​​​ന്നാ​​​​ൽ ന​​​​ടി​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടി​​​​ല്ല. 2014 ൽ ​​​​ന​​​​രേ​​​​ന്ദ്ര ​​മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് രാ​​​​ജ്യ​​​​ത്തി​​​​നു സ്വാ​​​​ത​​​​ന്ത്ര്യം ല​​​​ഭി​​​​ച്ച​​​​തെ​​​​ന്നാ​​​ണ് ന​​​ടി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞ​​​ത്.