കെ​ണി​യി​ല്‍ പെ​ട്ട് തു​മ്പി​ക്കൈ മു​റി​ഞ്ഞു; സു​മാ​ത്ര​ന്‍ കു​ട്ടി​യാ​ന ച​രി​ഞ്ഞു

09:04 PM Nov 18, 2021 | Deepika.com
സു​മാ​ത്ര: ഇ​ന്തോ​നേ​ഷ്യ​യി​ൽ വേ​ട്ട​ക്കാ​ർ ഒ​രു​ക്കി​യ കെ​ണി​യി​ൽ തു​മ്പി​ക്കൈ പെ​ട്ട കു​ട്ടി​യാ​ന ച​രി​ഞ്ഞു. സു​മാ​ത്ര ദ്വീ​പി​ലെ ഒ​രു വ​ര്‍​ഷം പ്രാ​യ​മാ​യ ആ​ന​ക്കു​ട്ടി​യാ​ണ് ചെ​രി​ഞ്ഞ​ത്.

പാ​തി മു​റി​ഞ്ഞ തു​മ്പി​ക്കൈ​യി​ല്‍ ഗു​രു​ത​ര​മാ​യ അ​ണു​ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. മു​റി​വേ​റ്റ തു​മ്പി​ക്കൈ മു​റി​ച്ചു​മാ​റ്റി ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും മു​റി​വ് ഗു​രു​ത​ര​മാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സു​മാ​ത്ര ദ്വീ​പി​ൽ ആ​കെ 693 ആ​ന​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ട​ങ്ങ​ളി​ൽ ആ​ന​ക​ളെ വേ​ട്ട​യാ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.