ആ​ളി​യാ​ര്‍ ഡാം ​തു​റ​ക്ക​ൽ; ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി റോ​ഷി

08:09 PM Nov 18, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ളി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ല്‍ ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. വി​വ​രം ക​ള​ക്ട്രേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ അ​റി​യി​ച്ചി​രു​ന്നു. മു​ന്ന​റി​യി​പ്പ് പ​രി​ധി​യി​ലും താ​ഴെ​യാ​ണ് ഇ​പ്പോ​ള്‍ ജ​ല​നി​ര​പ്പെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ളി​യാ​ർ ഡാം ​തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി പു​ഴ​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ടു​ള്ള ചി​റ്റൂ​ർ​പ്പു​ഴ, യാ​ക്ക​ര​പ്പു​ഴ​ക​ളി​ലാ​ണ് കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലും വെ​ള്ളം ഉ​യ​ർ​ന്നു.