മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ്ദ​നം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ

01:26 PM Nov 18, 2021 | Deepika.com
കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ല് പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ. പാ​ർ​ട്ടി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ഡി​സി​സി നേ​തൃ​ത്വം റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​യിേ·​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും.

ബേ​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ തി​രു​വ​ച്ചി​റ, ചേ​വാ​യൂ​ർ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​പ്ര​ശാ​ന്ത് എ​ന്നി​വ​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും ഡി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ യു.​രാ​ജീ​വ​ൻ പ​ര​സ്യ​ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നും ഫ​റൂ​ഖ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ഷി​ന് പ​ര​സ്യ താ​ക്കീ​ത് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​ഹ​സ്യ ഗ്രൂ​പ്പ് യോ​ഗം ന​ട​ക്കു​ന്നു​വെ​ന്ന് ചി​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ എ​ത്തി​യ​ത്.

യോ​ഗം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഒ​രു വി​ഭാ​ഗം ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച​ത്. ന​ട​ന്ന​ത് ര​ഹ​സ്യ യോ​ഗ​മ​ല്ലെ​ന്നും ഡി​സി​സി​യു​ടെ അ​റി​വോ​ടെ​യു​ള്ള യോ​ഗ​മാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചി​രു​ന്നു.