രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​നം; വി​സി​യു​ടെ വീ​ടി​നു മു​ന്നി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

12:54 PM Nov 18, 2021 | Deepika.com
ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യ വ​ര്‍​ഗീ​സി​ന് ച​ട്ട​വി​രു​ദ്ധ​മാ​യി നി​യ​മ​നം ന​ല്‍​കാ​ന്‍ നീ​ക്കം​ ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വീ​ടി​നു മു​ന്നി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്‍റെ ഉ​പ​രോ​ധ സ​മ​രം.

മ​തി​യാ​യ യോ​ഗ്യ​ത ഇ​ല്ലാ​തി​രു​ന്നി​ട്ടും പ്രി​യ വ​ര്‍​ഗീ​സി​നെ ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി നി​യ​മി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ല​യാ​ള വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ഇ​ന്നാ​ണ് ന​ട​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക റാ​ങ്ക് ലി​സ്റ്റി​ല്‍ ര​ണ്ടാ​മ​താ​യാ​ണ് പ്രി​യ​വ​ര്‍​ഗീ​സി​നെ ഷോ​ര്‍​ട് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.