കോഴിക്കോട്: വെള്ളിപറമ്പ് കീഴ്മാട് അത്തറ് പാക്കിംഗ് യൂണിറ്റിൽ തീപിടിത്തം. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പാക്കിംഗ് യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. അത്തറ് കുപ്പികളും ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കോഴിക്കോട്ട് അത്തർ പാക്കിംഗ് യൂണിറ്റിൽ തീപിടിത്തം
12:07 PM Nov 18, 2021 | Deepika.com