യു​എ​ഇ, രാ​ത്രി സ്ത്രീ​ക​ൾ​ക്ക് ഭ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ ക​ഴി​യു​ന്ന രാ​ജ്യം: ഷെ​യ്ഖ് മു​ഹ​മ്മ​ദ്

01:27 PM Nov 18, 2021 | Deepika.com
ദു​ബാ​യി: രാ​ത്രി​യി​ൽ സ്ത്രീ​ക​ൾ​ക്ക് ഭ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ ക​ഴി​യു​ന്ന രാ​ജ്യ​മാ​ണ് യു​എ​ഇ​യെ​ന്ന് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം. സു​ര​ക്ഷാ സൂ​ചി​ക​യി​ൽ യു​എ​ഇ ഒ​ന്നാ​മ​ത് എ​ത്തി​യ​ത് ട്വീ​റ്റ് ചെ​യ്താ​യി​രു​ന്നു ഷെ​യ്ഖ് മു​ഹ​മ്മ​ദി​ന്‍റെ പ​രാ​മ​ർ​ശം. ഗാ​ലു​പ്പി​ന്‍റെ 2021 ലെ ​ഗ്ലോ​ബ​ൽ ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ റി​പ്പോ​ർ​ട്ടി​ലാ​ണ് യു​എ​ഇ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് രാ​ത്രി​യി​ൽ പേ​ടി​കൂ​ടാ​തെ നി​ര​ത്തി​ലൂ​ടെ ന​ട​ക്കാ​നാ​വു​മെ​ന്ന് ഷെ​യ്ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. സു​ര​ക്ഷ അ​നു​ഗ്ര​ഹ​മാ​ണ്. സു​ര​ക്ഷി​ത​ത്വം എ​ന്നാ​ൽ ശാ​ന്ത​മാ​യ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​വു​മാ​ണ്.



ഒ​രു സ്ത്രീ​ക്ക് ഒ​റ്റ​യ്ക്ക്, പ​ക​ലോ രാ​ത്രി വൈ​കി​യോ ഭ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ​റ​ഞ്ഞാ​ൽ, അ​വ​ൾ ഉ​റ​പ്പാ​യും യു​എ​ഇ​യി​ൽ ആ​യി​രി​ക്കും- ഷെ​യ്ഖ് മു​ഹ​മ്മ​ദ് ട്വീ​റ്റ് ചെ​യ്തു.