തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന സാഹചര്യത്തിലാണ് ഇടുക്കി അണക്കെട്ട് തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ സെക്കൻഡിൽ 40,000 ലീറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്.
മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വേണ്ടി വന്നാൽ കൂടുതൽ വെള്ളം നിയന്ത്രിതമായി തുറന്നു വിടുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാറിൽനിന്നും തമിഴ്നാടിനോട് കൂടുതൽ ജലം കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റൂൾ കർവിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തമിഴ്നാട് റൂൾ കർവ് പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ തുറന്നതിനാലാണ് ഇടുക്കി ഡാം തുറന്നതെന്ന് മന്ത്രി റോഷി
10:51 AM Nov 18, 2021 | Deepika.com